April 21, 2025, 5:14 pm

 തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം

തമിഴ്നാട്ടിലെ ഗ്രാനൈറ്റ് ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയർന്നേക്കും. കരിയാപ്പട്ടി വിരുദ്‌നഗറിലാണ് സംഭവം.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഖനിയിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. 20 കിലോമീറ്റർ ദൂരത്തിൽ സ്‌ഫോടനം അനുഭവപ്പെട്ടു.