April 21, 2025, 3:57 am

കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല

മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. കെഎസ്ആർടിസി ബസിലെ സിസിടിസി ക്യാമറയിൽ വീഡിയോ ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബസ് പരിശോധിച്ചപ്പോൾ മെമ്മറി കാർഡ് നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ വീഡിയോ പകർത്തിയെന്നും മെമ്മറി കാർഡ് തൻ്റെ പക്കലുണ്ടെന്നും ഡ്രൈവർ യദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപ്പോൾ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയമുണ്ടെന്നും ഇപ്പോൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.