പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി പ്ലസ് വൺ വിദ്യാർഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു
വോട്ടിങ് യന്ത്രം തകരാറിലായതിനെ കുറിച്ച് ആശങ്കയും പരാതിയും ഉയർന്നപ്പോൾ പോളിങ് പ്രവർത്തകർ ചെയ്യേണ്ട ജോലിയാണ് പ്ലസ് വൺ വിദ്യാർഥി ചെയ്തതെന്നതാണ് തർക്കം. വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടിയ വിദ്യാർഥിയുടെ വിരൽ പഴുപ്പായി.ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻഎസ്എസ് വളന്റിയറായാണ് ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിലെത്തുന്നത്. ആദ്യം, വോട്ടിംഗ് ബൂത്തിലെത്തിയ ഭിന്നശേഷിയുള്ള വോട്ടർമാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് വിദ്യാർത്ഥിയെ ചുമതലപ്പെടുത്തി. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന വളരെയധികം ഉത്തരവാദിത്തമുള്ളതും, പോളിങ് ഓഫിസർമാർ മാത്രം നിർവഹിക്കേണ്ടതുമായ ചുമതല ഏൽപിച്ചു.
ഇടതുകൈകൊണ്ടും മറ്റും എഴുതാൻ ശീലിച്ച ഒരു കുട്ടിക്ക് മഷി പുരട്ടാൻ ഒരു ചെറിയ ബ്രഷ് കൊടുത്തു. ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.ഉച്ചയ്ക്ക് രണ്ട് മണിയോടെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയുടെ വിരലുകളിൽ പഴുപ്പ് ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. സിൽവർ നൈട്രേറ്റിൻ്റെ ഉയർന്ന സാന്ദ്രതയുള്ള ഫോസ്ഫറസ് മഷി നഖങ്ങളിലും ചർമ്മത്തിലും പുരട്ടുകയാണെങ്കിൽ, കറ അപ്രത്യക്ഷമാകാൻ നിങ്ങൾ കുറഞ്ഞത് നാല് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. ചിലർക്ക്, പുതിയ നഖങ്ങളും ചർമ്മവും വളരുന്നതുവരെ മഷി മങ്ങുന്നില്ല. വിദ്യാർഥിക്ക് മഷി നൽകിയ സംഭവത്തിൽ സ്‌പെഷ്യൽ പോലീസ് അന്വേഷണം തുടങ്ങി.