ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങി മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. റോഡിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.
കുപ്‌വാര-സോപൂർ ദേശീയ പാത അടച്ചു. അടുത്ത 24 മണിക്കൂർ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോവുകയും നിരവധി വീടുകൾ വെള്ളത്തിന്റെ അടിയിലാകുകയും ചെയ്തു. പുഴയോരത്തെ വീടിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്.