ഉച്ചക്ക് 12 മുതൽ വെകിട്ട് 3 വരെ വെയിലിൽ പണിയെടുക്കരുത്, കണ്ടാൽ തൊഴിൽ ഉടമക്കെതിര നടപടി, സമയക്രമം മെയ് 15 വരെ

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
12 മുതൽ 3 വരെ വെയിലത്ത് ജോലി ചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്താൻ നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യനോട് മന്ത്രി നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനും പരിശോധന ശക്തമാക്കാനും ജില്ലാ ലേബർ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും.
പ്രാദേശിക ലേബർ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ലേബർ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ലേബർ ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് ദിവസേന പരിശോധന നടത്തുന്നത്. സംസ്ഥാനത്ത്, ഫെബ്രുവരി മുതൽ ഏപ്രിൽ 30 വരെയുള്ള പ്രവൃത്തി സമയം 7:00 മുതൽ 19:00 വരെ എട്ട് മണിക്കൂറായി സജ്ജീകരിച്ചിരിക്കുന്നു. ഇത് മെയ് 15 വരെ നീട്ടിയിട്ടുണ്ട്. എല്ലാ പകൽ സമയ ജീവനക്കാർക്കും 12:00 മുതൽ 15:00 വരെ വിശ്രമ കാലയളവ് ഉണ്ടായിരിക്കണം.