April 22, 2025, 3:51 am

ബഹ്റൈനില്‍ വാഹനാപകടം; പിടിയിലായ യുവാവിനെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

ബഹ്‌റൈനിൽ വാഹനാപകടത്തിൽ അറസ്റ്റിലായ ഏഷ്യൻ കൗമാരക്കാരനെ ട്രാഫിക് കോടതി കുറ്റവിമുക്തനാക്കി. അപകടത്തെ തുടർന്ന് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ റെക്കോഡിംഗ് പഠിച്ചപ്പോൾ മരിച്ച യുവാവിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് തെളിഞ്ഞു.

ഇതോടെ അറസ്റ്റിലായ ഏഷ്യൻ ഡ്രൈവറെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. അതേസമയം, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനം ഓടിച്ചതിന് കൗമാരക്കാരന് പിഴ ചുമത്തി. കോടതി 20 ദിനാർ പിഴ ചുമത്തി.