April 20, 2025, 8:36 am

യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം

യുഎഇയിലെ ഷാര്‍ജയില്‍ വന്‍ തീപിടിത്തം. ഷാര്‍ജയിലെ വ്യാവസായിക മേഖലയിലാണ് തീപിടിത്തമുണ്ടായത്. ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഉയര്‍ന്ന പുക വളരെ ദൂരെ വരെ കാണാമായിരുന്നു. തീപിടിത്തത്തില്‍ ആളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.