April 22, 2025, 7:15 am

പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ സുപ്രീം കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന് ഇന്ന് നല്ല ദിവസമാണ്. ഇവിഎം ആവശ്യപ്പെട്ട പ്രതിപക്ഷത്തിന് കനത്ത പ്രഹരമാണ് സുപ്രീം കോടതി നൽകിയതെന്നും പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിഹാറിലെ അരാരിയയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മറുപടി.

‘ലോകം നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോള്‍, പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ്’. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.