തൃശ്ശൂർ പൂരത്തിലെ പൊലീസ് അനാവശ്യ ഇടപെടൽ; ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

തൃശൂർ പുരത്ത് പൊലീസ് നടത്തിയ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും സർക്കാർ പ്രസ്താവനയിറക്കണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് കേസ്.
അനാവശ്യ പൊലീസ് നടപടി മൂലം തൃശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ടതിൽ ഇടപെടണമെന്ന ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ ഹർജിയ്‌ക്കൊപ്പം ജുഡീഷ്യൽ അന്വേഷണം ആരംഭിക്കണമെന്ന ഹർജിയും മെയ് 22ന് സുപ്രീം കോടതി പരിഗണിക്കും.