April 22, 2025, 9:30 am

മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്

മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാർക്കിൽ ജോലി നേടിയ കേസിലാണ് സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായത്. പൊതു അവധി ദിവസങ്ങളിലും ഇന്ന് കോടതി വാദം കേൾക്കണമെന്ന സ്വപ്ന സുരേഷിൻ്റെ ഹർജിയാണ് വിചാരണക്കോടതി പരിഗണിച്ചത്. സ്‌പേസ് പാർക്കിൽ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന കേസിലാണ് സ്വപ്‌ന സംസ്ഥാന പോലീസിന് മുന്നിൽ ഹാജരായത്.