April 22, 2025, 9:41 am

എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.