April 22, 2025, 1:58 pm

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി

ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിന് കോടതി ശിക്ഷ വിധിച്ചത്. കൂത്താളി പാറേമ്മൽ വീട്ടിൽ മുഹമ്മദ് അസ്‌ലമി(27)നെയാണ് കോടതി നാല് വർഷം കഠിന തടവിന് ശിക്ഷിച്ചത്. നദ്ദാപുരത്തെ അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

2023 ജൂൺ 23 നായിരുന്നു സംഭവം. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം കടന്നുകളഞ്ഞ പ്രതി കാർ നിർത്തി കുട്ടിയുടെ അടുത്തെത്തി കൈപിടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.