April 22, 2025, 9:41 am

പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് ഇഡി സുപ്രീംകോടതിയിൽ

പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയായ കെജ്രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിനെതിരായ കെജ്രിവാളിൻ്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി പറയുന്നു.