യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്

യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്. ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹപത്രികയിലാണ് കെ.സി.യെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്.
രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പേരിൽ നിരവധി വിവാഹ ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ടെങ്കിലും വോട്ട് ചോദിക്കുന്ന സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച ക്ഷണക്കത്ത് രൂപകല്പന ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമാണ്.
മെയ് 19 നാണ് വിവാഹം.ചുങ്കം ക്വാർട്ടേഴ്സിലെ വീട്ടിൽ നാസ് അബ്ദുള്ളയുടെ മകൾ ഫാത്തിമയാണ് വധു. നേരത്തെ കെഎസിൻ്റെ ചിത്രമുള്ള പസിലുകളും പ്രമോഷൻ്റെ ഭാഗമായി പുറത്തിറക്കിയിരുന്നു.