April 22, 2025, 1:34 pm

വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം

വിവാഹ ചടങ്ങിൽ നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ള ബന്ധുക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഈ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നു. പെൺകുട്ടിയെ ബലം പ്രയോഗിച്ച് പിടിക്കാൻ ശ്രമിക്കുന്നതും അവൾ ഉറക്കെ കരയുന്നതും ഈ വീഡിയോയിൽ കാണാം.

തിങ്കളാഴ്ചയാണ് ഈ സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്തവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചതും ഈ വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ മറ്റുള്ളവർക്ക് നേരെ കുരുമുളക് പൊടി എറിഞ്ഞു.