April 20, 2025, 5:45 am

ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചതോടെ ആശങ്കയിൽ ദില്ലി നഗരം

ഗാസിപൂരിലെ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തമുണ്ടായതിൽ ഡൽഹി നഗരം ആശങ്കയിലാണ്. ഉയരുന്ന പുക പരിസരവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇത് ഡൽഹി സർക്കാരിൻ്റെ അഴിമതിയുടെ ഉദാഹരണമാണെന്നാണ് ബിജെപിയുടെ വാദം. തീ ഉടൻ അണയ്ക്കുമെന്ന് എഎപി സർക്കാർ പ്രതികരിച്ചു.

മാലിന്യനിക്ഷേപത്തിന് ഏറ്റവും അടുത്തുള്ളവരിലാണ് ഇപ്പോൾ പ്രശ്നം. കാലക്രമേണ ഇത് വ്യാപിക്കുമെന്ന ആശങ്കയുണ്ട്. ശ്വാസതടസ്സം, ചുമ, കണ്ണുകൾ വീർക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ പ്രദേശവാസികൾ അനുഭവിക്കുന്നുണ്ട്. ഏപ്രിൽ 21ന് വൈകുന്നേരമാണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് വാതകം പുറന്തള്ളുന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് ഡൽഹി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചു.