April 22, 2025, 4:44 pm

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു.  കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം.