കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കി ഷാര്‍ജ
കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഷാർജ കഴിഞ്ഞയാഴ്ച എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കിയിരുന്നു. ഷാർ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് സാരി അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.
അസ്ഥിരമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചത്തെ ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് എമിറേറ്റിൽ അഭൂതപൂർവമായ സാഹചര്യം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.