April 4, 2025, 7:54 pm

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.

മാനസികമായോ വൈകാരികമായോ ശാരീരികമായോ ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ ഇണകൾക്ക് ബന്ധം ഉപേക്ഷിക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ വിബ കംഗൻവാടിയും എസ്.ജെ.ചപൽഗോങ്കറും അവരുടെ വിധിയിൽ വിധിച്ചു. വിവാഹം റദ്ദാക്കണമെന്ന യുവതിയുടെ പങ്കാളിയുടെ അപേക്ഷ ഫെബ്രുവരിയിൽ കുടുംബകോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ ഈ സ്ത്രീ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ നിർണായക വിധിയായി.