ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു

ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കാത്തിരിക്കുകയാണെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.
തൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു, “ഈ വർഷാവസാനം ഇവിടെ വരാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു,” പോസ്റ്റിൽ പറയുന്നു. ഏപ്രിൽ 22നായിരുന്നു മസ്‌കിൻ്റെ ഇന്ത്യാ സന്ദർശനം.
എന്നാൽ 23ന് ടെസ്‌ലയുടെ വരുമാനം സംബന്ധിച്ച് നിക്ഷേപകരുമായും വിശകലന വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. ഇക്കാരണത്താലാണ് മസ്‌ക് തൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതെന്നാണ് കരുതുന്നത്.