April 22, 2025, 9:22 pm

കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കട്ടപ്പനയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിൽ വീണു കിടക്കുന്ന പന്നിയെ കണ്ടത്.

വീട്ടുടമസ്ഥനെ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തേക്കടിയിൽ നിന്ന് വനംവകുപ്പ് സംഘം എത്തിയാണ് പന്നിയെ വെടിവെച്ചത്. മൃതദേഹം പുറത്തെടുത്ത് മൂടി.