November 28, 2024, 6:19 am

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം, ഡെങ്കിപ്പനി പടരാതിരിക്കാൻ ജാഗ്രത വേണം; ആരോഗ്യ മന്ത്രി

വേനൽമഴ തുടരുന്നതിനാൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. സർക്കാർ ഡോക്ടർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണം. പുരോഗതി വിലയിരുത്താൻ എല്ലാ ജില്ലകളിലും ജില്ലാ ആരോഗ്യ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. ഡെങ്കിപ്പനി പടരാതിരിക്കാൻ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊതുകിൻ്റെ ഉറവിടം ഇല്ലാതാക്കുന്നതിന് വലിയ പ്രാധാന്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പുൾപ്പെടെ വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ ഡെങ്കിപ്പനി തടയാനാകൂ. ഡെങ്കിപ്പനി പടരുന്നത് തടയുന്നതിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കണം. വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, അവരുടെ പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കൂട്ടരുത്. പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി വിനാ ജോർജ് നിർദേശം നൽകി.

You may have missed