ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങൾ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തു. ബൂത്തുകളിൽ ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹർജികൾ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
വടകര ജില്ലയിൽ കള്ളവോട്ട് തടയാൻ വോട്ടെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമർപ്പിച്ച ഹർജിയും ഇരട്ട വോട്ടിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ നൽകിയ ഹരജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വിശദീകരണം തേടിയിരുന്നു. തുടർന്നാണ് കമ്മിഷൻ വിവരങ്ങൾ കോടതിക്ക് കൈമാറിയത്.