April 20, 2025, 3:47 am

മലയാളത്തില്‍ ‘പ്യാര്‍’, ഇംഗ്ലീഷില്‍ ‘വൈ നോട്ട്’; മനോജ് ഗോവിന്ദന്‍ ചിത്രം വരുന്നു

വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്ന് റിലീസ് ചെയ്തു. മലയാളത്തിൽ പ്യാർ എന്ന പേരിലും ഇംഗ്ലീഷിൽ വൈ നോട്ട് എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവർ ഈ ഇംഗ്ലീഷ്- മലയാളം ചിത്രങ്ങളിൽ അഭിനയിക്കുന്നു.

ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രം വേറിട്ട ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകൻ മനോജ് ഗോവിന്ദൻ ഒരു ചടങ്ങിൽ അറിയിച്ചു. ഛായാഗ്രഹണം സുമേഷ് ശാസ്താ, എഡിറ്റിംഗ് വിപിൻ വിശ്വകർമ. കിത്താപുരം, ഡോ. മുരളി നീലാംബരി. ജോർജ്ജ് കൊരിയാക്കോസും നിതിൻ സ്റ്റാമൂർത്തിയും ചേർന്ന് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റിനിൽ ഗൗതമാണ്. പ്രൊഡക്ഷൻ മാനേജർ യു കമലേഷ്, ആർട്ട് ഷാഫി ബേപ്പൂർ, മേക്കപ്പ് സുധ, വിനീഷ് ചെറുകുൻ, സീനിയർ ഡയറക്ടർ എ കെ ബിജുരാജ്, കൊറിയോഗ്രഫി ജോബിൻ ജോർജ്, സ്റ്റിൽസ് രാഹുൽ ലൂമിയർ, പരസ്യകല ഷാജി പാലോളി, പിആർഒ-എഎസ് ദിനേശ്.