കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റ പേരിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിക്ക് രണ്ടു വർഷത്തെ സസ്പെൻഷൻ
കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റ പേരിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിക്ക് രണ്ടു വർഷത്തെ സസ്പെൻഷൻ. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൻ്റേതാണ് (TISS) നടപടി. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം രാമദാസ് പിഎസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇടതു വിദ്യാർത്ഥി കൂട്ടായ്മ, പിഎസ്എഫിൻ്റെ മുൻ ജനറൽ സെക്രട്ടറിയാണ്.
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത് ‘രാം കേ നാം’ എന്ന ഡോക്യുമെൻ്ററി കാണാൻ ആവശ്യപ്പെടുകയും കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. പിഎസ് രാംദാസിൻ്റെ നടപടി രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് മുംബൈ ടിഐഎസ്എസ് വ്യക്തമാക്കി. വയനാട്ടിൽ നിന്നാണ് രാംദാസ് പി.എസ്.