തെലങ്കാനയിൽ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

തെലങ്കാനയിലെ ഹനുമാൻ സേന പ്രവർത്തകർ സ്കൂൾ അടിച്ചു തകർക്കുകയും വൈദികനെ ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ മെത്രാൻ സമിതികൾ ഇടപെടണമെന്നതാണ് അൽമായ മുന്നേറ്റത്തിൻ്റെ ആവശ്യം. പൊലീസിനെ കാഴ്ചക്കാരാക്കി നിർത്തിയായിരുന്നു ആക്രമണം എന്നാണ് ആരോപണം. പൊലീസ് നോക്കിനിൽക്കെ കഴുത്തിൽ കാവിഷാൾ ധരിപ്പിച്ചെന്നും തിലകം ചാർത്തിപ്പിച്ചെന്നും ജയ്ശ്രീറാം വിളിപ്പിച്ചെന്നുമാണ് ആരോപണം.
തെലങ്കാനയിലെ അദിലാബാദിലെ മദർ തെരേസ സ്‌കൂളിന് നേരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. സ്കൂൾ നശിപ്പിക്കുകയും പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്ന വൈദികനെ ആക്രമിക്കുകയും ചെയ്തു. യൂണിഫോമിന് പകരം ഹനുമാൻ്റെ ദീക്ഷാ വസ്ത്രം ധരിച്ച ഒരു കൂട്ടം വിദ്യാർഥികളാണ് പ്രശ്നമുണ്ടാക്കിയത്. യൂണിഫോമിന് മുകളിൽ ഔദ്യോഗിക വസ്ത്രം ധരിക്കാൻ അനുവാദമുണ്ടെന്ന നിലപാടാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. അല്ലെങ്കിൽ സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കണം. ലഭ്യമായ കണക്കുകൾ പ്രകാരം ഇതാണ് പ്രകോപനത്തിന് കാരണം.