ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ചെന്നൈയിലെ ഇന്ത്യൻ റെയിൽവേ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിൻ രൂപകൽപന ചെയ്യുന്നത്. ഫ്രഞ്ച് ഗ്രാൻഡ് വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവ മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്നു.
നിർദിഷ്ട അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. E5 സീരീസ് Shinkansen 320 km/h വേഗതയിൽ എത്തുന്നു. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിലാണ് റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.