സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ

സോഷ്യൽ മീഡിയയായ ‘എക്സ്’ പാകിസ്ഥാൻ നിരോധിച്ചു. ദേശീയ സുരക്ഷ മുൻനിർത്തിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എക്‌സിൻ്റെ നിരോധനം സർക്കാർ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ ഉപയോക്താക്കൾ ഫെബ്രുവരി പകുതി മുതൽ X ഉപയോഗിക്കാൻ കഴിയില്ലെന്ന് പരാതിപ്പെടുകയാണ്. എക്‌സിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
പാകിസ്ഥാൻ അധികൃതരുമായി സോഷ്യൽ നെറ്റ്‌വർക്ക് നിസ്സഹകരമാണെന്ന് മന്ത്രാലയം ആരോപിച്ചതിനാലാണ് നിരോധനം ആവശ്യമായി വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.