April 24, 2025, 7:58 pm

രാജാക്കാട് വാഹനാപകടം: മകൾക്ക് പിന്നാലെ അമ്മയും മരിച്ചു, അപകടത്തിൽപ്പെട്ടത് വിനോദ സഞ്ചാരികള്‍

തമിഴ്‌നാട്ടിൽ നിന്ന് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 7 വയസുകാരിയും അമ്മയും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 15 പേർക്ക് പരിക്കേറ്റു. രാജാക്കാട്-നെടുങ്കണ്ടം ഹൈവേയിൽ വട്ടക്കണ്ണിപ്പാറ സ്ലീവാ പള്ളിക്ക് സമീപമായിരുന്നു അപകടം.

സംഘത്തിലുണ്ടായിരുന്ന റെജീന (35 വയസ്സ്), സഫ (ഏഴ് വയസ്സ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മിനിബസ് നിയന്ത്രണം വിട്ട് കുത്തനെയുള്ളതും വളവുമുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നാണ് 21 അംഗ സംഘം മൂന്നാറിലെത്തിയത്. ഇവരിൽ നാല് പേർ മലേഷ്യൻ പൗരന്മാരാണ്.