April 24, 2025, 7:44 pm

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടിപരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ചെമ്പഴന്തി ധനു കൃഷ്ണക്ക് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദനു കൃഷ്ണയെ മർദിച്ച പൂജപുരയിലെ ഷമീറും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പോലീസിൻ്റെ കസ്റ്റഡിയിലാണ്. ഷമീറിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവും രക്ഷപ്പെട്ടു.