എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി

എല്ലാ മലയാളികൾക്കും പ്രധാനമന്ത്രി വിഷു ആശംസിക്കുന്നു. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പൈതൃകത്തിൻ്റെ ഉത്സവവും പ്രതീകവുമാണ്. സമൃദ്ധവും ഫലവത്തായതുമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് വിഷു ആഘോഷങ്ങളുടെ കാതൽ എന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കർഷകരെയും കൃഷിയെയും സമൂഹജീവിതത്തിൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു എന്നതാണ് മറ്റ് ഉത്സവങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ വർഷം, നമ്മുടെ കാർഷിക സംസ്കാരം പുനഃസ്ഥാപിക്കാനും സമ്പന്നമാക്കാനും വിശ്വ നമ്മെ ഓർമ്മിപ്പിക്കുന്നു.