April 24, 2025, 10:40 pm

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി രൺദീപ് (30), കോനുമകര സ്വദേശി അക്ഷയ് (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവർക്കും ഓവർ ഡോസ് ഉണ്ടായിരുന്നുവെന്നാണ് ആദ്യ നിഗമനം.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു സിറിഞ്ച് കണ്ടെത്തി. യുവാക്കളെ കാണാതായതിനെ തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി കഴിച്ചതാകാം ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.