ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിൽ എന്നു കണക്ക്

ലോകത്ത് ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്ക്. അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പ് നടത്തിയ എൻസിഡികളെക്കുറിച്ചുള്ള ദേശീയ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് ഇന്ത്യയെ “ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം” എന്ന് വിശേഷിപ്പിച്ചു.
ഇതനുസരിച്ച് ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രീഡയബറ്റിസും മൂന്നിൽ രണ്ട് പേർ ഉയർന്ന രക്തസമ്മർദ്ദവും പത്തിൽ ഒരാൾ വിഷാദരോഗവും അനുഭവിക്കുന്നു. ക്യാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവ അനുദിനം വർദ്ധിച്ചുവരികയാണ്.