April 22, 2025, 8:45 am

ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് ഐശ്വര്യ രജനീകാന്തും ധനുഷും

ചെന്നൈ കുടുംബ കോടതിയിൽ ഐശ്വര്യ രജനികാന്തും ധനുഷും വിവാഹമോചന ഹർജി നൽകി.ഇന്ത്യ ടുഡേയാണ് ഇരുവരും ഒരുമിച്ച് വിവാഹമോചനത്തിന് ഹർജി നൽകിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2022-ൽ വേർപിരിയാൻ തീരുമാനിച്ചതായി ധനുഷ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. 18 വർഷത്തിന് ശേഷം ഇരുവരും വേർപിരിയുന്നതിൽ ഞെട്ടലോടെയാണ് ആരാധകർ പ്രതികരിച്ചത്.

രണ്ട് വർഷത്തോളം താരങ്ങൾ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. അന്ന് ധനുഷിന് 21ഉം ഐശ്വര്യയ്ക്ക് 24ഉം വയസ്സായിരുന്നു. ഇരുവർക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. വിവാഹമോചന ഹർജി കോടതി ഉടൻ പരിഗണിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.