November 28, 2024, 12:17 pm

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപിടിത്തത്തിൽ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ചികിത്സയിലിരിക്കെ അർച്ചനയുടെ മകൾ അനാമിക മരിച്ചു. സഹോദരൻ ആരവ് ചികിത്സയിലാണ്.

മാർച്ച് അഞ്ചിനാണ് അർച്ചനയുടെ അമ്മ മക്കളെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് അർച്ചനയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റു. കുട്ടികളായ ഏഴുവയസ്സുകാരി അനാമിക, രണ്ടു വയസ്സുകാരൻ ആരവ് എന്നിവരെ പ്രാഥമിക ചികിൽസയ്ക്കുശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

You may have missed