ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്
യുവാവ് ഭാര്യയെ 224 കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് പുഴയിലേക്ക് എറിഞ്ഞു. ലിങ്കണിലെ നിക്കോളാസ് മെറ്റ്‌സൺ (28) ആണ് അക്രമാസക്തമായ സംഭവം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 26 കാരിയായ ഹോളി ബ്രാംലി എന്ന ഭാര്യയെ അപ്പാർട്ട്‌മെൻ്റിൽ വെച്ച് ഇയാൾ കുത്തിക്കൊലപ്പെടുത്തുകയും 224 കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്തിൻ്റെ സഹായത്തോടെ പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് എറിഞ്ഞു. 2023 മാർച്ച് 25നായിരുന്നു സംഭവം. കൊലപാതകം നടത്തിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. എന്നാൽ, കുറ്റകൃത്യത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ കേസിൽ യുവാവിനെ ശിക്ഷിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും.
കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് ഹോളി ബ്രാംലിയുടെ കൊലപാതക വാർത്ത പുറത്ത് വന്നത്. മൃതദേഹം നദിയിലേക്ക് താഴ്ത്താൻ സഹായിച്ച നിക്കോളാസിൻ്റെ സുഹൃത്ത് ജോഷ്വ ഹാൻകോക്കിനെയും (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം ചെയ്തതായി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. നിക്കോളാസ് തൻ്റെ മരണശേഷം ഒരാഴ്ചയോളം ഒളിപ്പിച്ച അവശിഷ്ടങ്ങൾ അടക്കം ചെയ്യാൻ തനിക്ക് പണം ലഭിച്ചതായി ലിങ്കൺ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ജോഷ്വ ഹാൻകോക്ക് വെളിപ്പെടുത്തി.