സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വ്യാഴാഴ്ച സംസ്ഥാനത്ത് ഉയർന്ന താപനിലയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാനാണ് സാധ്യത.
തൃശൂർ ജില്ലയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസിലും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നാണ് പ്രവചനം. എറണാകുളം, ആലപ്പുഴ ജില്ലകളിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസിലേക്കും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസിലേക്കും ഉയരുമെന്നാണ് മുന്നറിയിപ്പ്.