November 28, 2024, 9:26 am

വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും

വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനം. വെറും വഴിപാടിനത്തിലെ മാത്രം തുകയാണിത്. ഭണ്ഡാര വരവ് മാസത്തിലൊരിക്കൽ മാത്രം എണ്ണി തിട്ടപ്പെടുത്തുന്നതിനാൽ ഈ തുക ഇപ്പോൾ കണക്കാക്കില്ല. നിരയിൽ നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിനുള്ള നെയ്‌വിളക്ക് ശീട്ടാക്കിയത് 2500 ലേറെ പേരാണ്. 21 ലക്ഷം രൂപയായിരുന്നു അതിലൂടെയുള്ള വരുമാനം. തുലാഭാരം ഇനത്തില്‍ 16 ലക്ഷം ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയുടെ പാല്‍പായസം വഴിപാടുണ്ടായി. 37 കല്യാണവും 571 ചോറൂണുമാണ് ഗുരുവായൂരിൽ ഇന്ന് നടന്നത്.

ഇന്ന് ക്ഷേത്രം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അവധിക്കാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിവസമായിരുന്നു ഇന്നലെ. ഞായറാഴ്‌ചയായതിനാൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ രാവിലെ 11ന് മുമ്പ് കൊടിമരം വഴി നേരിട്ട് നാലമ്പലത്തെത്താൻ ഭക്തരെ അനുവദിച്ചു. ഉച്ചയ്ക്ക് ക്ഷേത്രം അടച്ചപ്പോൾ സമയം രണ്ടര കഴിഞ്ഞിരുന്നു.

You may have missed