April 20, 2025, 4:08 am

NIA ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുത്ത് ബംഗാൾ പോലീസ്

എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് കേസെടുത്തു. എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ഈസ്റ്റ് മിഡ്നാപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭൂപതി നഗർ സ്ഫോടനകേസിൽ അറസ്റ്റിലായ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മനോബ്രത ജനയുടെ കുടുംബത്തിന്റെ പരാതിയിൽ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സന്ദേശ് ഖാലിയിലെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ സംഘത്തിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി. എൻഐഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃണമൂൽ നേതാക്കൾക്കെതിരെയും കേസെടുത്തു.