April 21, 2025, 10:42 am

വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു

വേനൽച്ചൂടിന് ആശ്വാസമായി വീണ്ടും മഴ. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിലും നാളെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത.

അതേസമയം, 8ന് ഒമ്പത് ജില്ലകളില് മഴ പെയ്യുമെന്ന് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ. 9ന് കേരളത്തിലെ 14 ജില്ലകളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ-കാസർകോട് ജില്ലകളിലും 10ന് മഴയ്ക്ക് സാധ്യതയുണ്ട്.