April 22, 2025, 11:49 pm

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തിലെ ഏറ്റവും വേഗമേറിയ 100 കോടി ചിത്രമായി ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അഡുജിവീത്. 100 കോടി ക്ലബ്ബിൽ കയറുന്ന പൃഥ്വിരാജിൻ്റെ ആദ്യ ചിത്രമാണിത്. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോൾ ആടുജീവിതം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.