April 22, 2025, 9:56 am

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷം പിഡിപി നേതാവ് അബ്ദുനാസർ മഅ്ദനി വീട്ടിലേക്ക് മടങ്ങി. 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആശുപത്രി വിട്ട ശേഷവും ഡയാലിസിസ് ഉൾപ്പെടെയുള്ള തുടർ ചികിൽസയാണ് ഡോക്ടർമാർ നിർദേശിച്ചത്. എറണാകുളത്തെ വീട്ടിലാണ് താമസം. രാവിലെ ഡോക്ടർമാർ എത്തി പരിശോധിച്ച ശേഷം ഡിസ്ചാർജ് ചെയ്തു.