ഉത്സവത്തിനിടെ സംഘര്‍ഷം, കൊലപാതകം: നാലുപേര്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ നാലുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂർക്കനാട് തച്ചിലേട്ട് ഹൗസിൽ മനു (20), മുത്തേടത്ത് വീട്ടിൽ മുഹമ്മദ് റിഹാൻ (20), വൈപ്പിൻ കാട്ടിൽ റിസ്വാൻ (20), മൂർക്കനാട് കാരാട്ടുപറമ്പിൽ ശരൺ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രി ഏഴ് മണിയോടെ മൂർക്കനാട് ആലുംപറമ്പിലാണ് സംഭവം. രണ്ട് മാസം മുമ്പ് മൂർക്കനാട് ഫുട്‌ബോൾ ടൂർണമെൻ്റുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ തമ്മിൽ തർക്കമുണ്ടായി, ഇത് കത്തിക്കുത്തിൽ കലാശിച്ചതായി പോലീസ് പറഞ്ഞു.