November 28, 2024, 5:59 am

മലപ്പുറത്ത് നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറത്ത് നിരവധി കേസുകളിലെ പ്രതികളായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത്ത് അലി, വേങ്ങര സ്വദേശി അബുൽ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദ്‌നവി എന്ന മുല്ലമോട്ട്, എടക്കര സ്വദേശി സുബിജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദനമുൾപ്പെടെ നിരവധി കഞ്ചാവ് ലംഘന കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ.

You may have missed