May 8, 2025, 5:38 pm

മലയിടുക്കിലേക്ക് ബസ് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് 8 വയസുകാരി മാത്രം

ദക്ഷിണാഫ്രിക്കയിൽ ബസ് പാലത്തിൽ നിന്ന് താഴ്‌വരയിലേക്ക് മറിഞ്ഞ് 45 പേർ മരിച്ചു. ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടത് 8 വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ്. വടക്ക് കിഴക്കൻ ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിലാണ് സംഭവം, ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോണിൽ നിന്ന് മോറിയയിലേക്ക് തീർഥാടകരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൽ നിയന്ത്രണം വിട്ട ബസ് റെയിലിംഗ് തകർത്ത് വീഴുകയായിരുന്നു. ബസ് അപകടവും തീപിടിത്തവും ഈ സംഭവത്തെ വഷളാക്കി.