MRY 2015 വാട്സ്പ് കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
സാമൂഹ്യ സാന്ത്വന രംഗത്തെ കാരുണ്യ കൂട്ടായ്മയായ MRY 2015 എന്ന വാട്സ്പ് കൂട്ടായ്മ മാറഞ്ചേരി അരുണോദയം ആഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമം നാട്ടിലെ വ്യത്യസ്ഥ മേഖലിയിൽ പ്രവർത്തിക്കുന്നവരും ഇതര മതസ്ഥരും ഉൾപ്പെട്ട ഒരു വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
അതിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സിൽ പ്രഗത്ഭ വാഗ്മിയും കേരള ലൈബ്രററി കൗൺസിൽ എക്സികുട്ടീവംഗവുമായ ശ്രീ അജിത് കൊളാടി നടത്തിയ പ്രസംഗം എന്തുകൊണ്ടും വളരെ വിജ്ഞാനപ്രദമായിരുന്നു.
പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തലമുറ വളർന്നു വരുന്നതിലുള്ള അമർഷം അദ്ദേഹം രേഖപ്പെടുത്തി.
റഹ്മാൻ പോക്കർ അധ്യഷത വഹിച്ച യോഗത്തിൽ കവി രുദ്രൻ വാരിയത്ത്, എ.കെ അലി ,
എ ടി അലി, നജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇസ്മായിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശിഹാബ് നന്ദി പറഞ്ഞു.