കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ
കോഴിക്കോട് പയ്യോളിയിൽ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. 15ഉം 12ഉം വയസ്സുള്ള പെൺമക്കളെ വീട്ടിലും പിതാവിനെ ട്രെയിൻ ട്രാക്കിലും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സ്വദേശി സുമേഷിനെ (42) വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മക്കളായ സുമേഷ് ഗോപിക (15), ജ്യോതിക (12) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷബാധയേറ്റാണ് കുട്ടികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല് വർഷം മുമ്പ് സുമേഷിൻ്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുട്ടികളുടെ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിൻ്റെ മരണവിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. എന്നാൽ, വീടിനുള്ളിലെ ഫാൻ പ്രവർത്തിച്ചിരുന്നു.