April 29, 2024, 7:11 am

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് നടൻ ജയസൂര്യ

പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലെ ആടുജീവിതത്തെ പ്രശംസിച്ച് നടൻ ജയസൂര്യ. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ എന്നാണ് അദ്ദേഹം കുറിച്ചത്. ‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, ആടുജീവിതം. നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസ്സിക്കും കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും കൂപ്പുകൈ’ എന്നും ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ആദ്യ പ്രകടനങ്ങൾക്ക് ശേഷം മികച്ച പ്രതികരണമാണ് ആടു ജീവിതത്തിന് എല്ലാ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളെല്ലാം വെറുതെയായില്ലെന്നാണ് ആദ്യ പ്രദർശനത്തിന് ശേഷമുള്ള പ്രതികരണം വ്യക്തമാക്കുന്നത്. ആടുജീത്ത് ഒരു അന്താരാഷ്ട്ര ചിത്രമാണെന്ന് ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തു. പൃഥ്വിരാജ് തൻ്റെ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്നും ദേശീയ അവാർഡ് ഉറപ്പാണെന്നും അഭിപ്രായമുണ്ട്.