പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആര്‍മി ഉദ്യോഗസ്ഥനായ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൈനിക ഉദ്യോഗസ്ഥനായ അമ്മാവൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിൽ മാർച്ച് 22നാണ് സംഭവം. 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാപിതാക്കളുടെ മരണശേഷം അമ്മാവനും അമ്മായിയുമാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ലൈംഗികാതിക്രമത്തിനിരയായെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.