November 28, 2024, 5:55 am

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് ഇട്ട വൈദ്യുതി ലൈനാണ് ഷോക്കിന് കാരണം. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം.

കാട്ടുപന്നികൾ പതിവായി കൃഷി നശിപ്പിക്കുന്നതിനാൽ പ്രദേശവാസികൾ ഇടപെട്ട് പ്രദേശത്ത് വൈദ്യുതവേലി സ്ഥാപിച്ചു. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് ഉണ്ണിയ്ക്ക് ഷോക്കേറ്റത്. രാത്രിയില്‍ ഇരുട്ടായതിനാല്‍ ഉണ്ണിയും കൂട്ടുകാരും വൈദ്യുതി വേലി കാണാത്തതിനാലാണ് അപകടം സംഭവിച്ചത് സുഹൃത്തുക്കള്‍ ഉണ്ണിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഉണ്ണി വേലിയില്‍ കുടുങ്ങിയതിനാല്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

You may have missed